ഫാ.തിയോഡോഷ്യസിന്റെ മാപ്പു മടക്കി പോക്കറ്റിൽ ഇട്ടാൽ മതി: മന്ത്രി അബ്ദുറഹ്മാൻ

single-img
1 December 2022

ഫാ.തിയോഡോഷ്യസിന്റെ മാപ്പ് അംഗീകരിക്കുന്നില്ല എന്നും അത് മടക്കി പോക്കറ്റിൽ ഇട്ടാൽ മതിയെന്നും മന്ത്രി അബ്ദുറഹ്മാൻ. നാവിനു എല്ലില്ല എന്ന് കരുതി എന്തും വിളിച്ചു പറഞ്ഞ ശേഷം മാപ്പ് പറഞ്ഞാൽ അംഗീകരിക്കാൻ ആകില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.

മന്ത്രി വി അബ്ദുറഹിമാനെ തീവ്രവാദി എന്ന് വിളിച്ച വിഴിഞ്ഞം തുറമുഖ നിര്‍മാണവിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡോഷ്യസ് ഡിക്രൂസിന്റെ മാപ്പ് കൊണ്ട് പ്രശ്‌നം തീരില്ലെന്ന് നേരത്തെ മന്ത്രി ശിവൻ കുട്ടിയും വ്യക്തമാക്കിയിരുന്നു. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ ആണ് ഫാ. തിയോഡോഷ്യസ് ഡിക്രൂസ് തീവ്രവാദി എന്ന് വിളിച്ചത്.ഫാ. തിയോഡോഷ്യസ് ഡിക്രൂസിന്റെ ചരിത്രം ഏറ്റവും നന്നായി അറിയുന്ന വ്യക്തിമുന്‍ ആര്‍ച്ച് ബിഷപ്പ് സൂസെപാക്യമാണ്. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കെതിരെയാണ് ഫാ. തിയോഡോഷ്യസ് ഡിക്രൂസ് അസഭ്യവര്‍ഷം ചൊരിയുന്നത് എന്നും ശിവൻ കുട്ടി കൂട്ടി ചേർത്തു.

അതേസമയം ഫാ.തിയോഡോഷ്യസിന്റെ വർഗ്ഗീയ പരാമർശത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഐഎൻഎല്ലിന്റെ പരാതിയിലാണ് തിയോഡോഷ്യസിനെതിരെ പൊലീസ് കേസെടുത്തത്. വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. വർഗീയ ധ്രുവീകരണവും കലാപവും ലക്ഷ്യമിട്ടായിരുന്നു മന്ത്രി വി.അബ്ദുറഹിമാനെതിരായ ഫാ. തിയോഡോഷ്യസ് ഡിക്രൂസിന്റെ പരാമർശമെന്ന് എഫ്.ഐ.ആർ.മന്ത്രിക്കെതിരായ പരാമരശം ചേരിതിരിവ് ലക്ഷ്യമിട്ടായിരുന്നു പരാമർശമെന്നും എഫ്.ഐ.ആറിൽ പറയുന്നത്.