ദീപാവലിക്ക് ഓൺലൈനായി മധുരപലഹാരം വാങ്ങിയ യുവതിയ്ക്ക് നഷ്ടമായത് 2.4 ലക്ഷം രൂപ

single-img
26 October 2022

മുംബൈയില്‍ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ യുവതിക്ക് 2.4 ലക്ഷം രൂപ നഷ്ടപ്പെട്ടു. ദീപാവലിക്ക് മധുരപലഹാരങ്ങള്‍ വാങ്ങുന്നതിനിടെയാണ് 49 കാരി തട്ടിപ്പിന് ഇരയായത്.പൊലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം നഷ്ടപ്പെട്ട തുകയുടെ ഭൂരിഭാഗവും വീണ്ടെടുക്കാനായി.

മുംബൈ അന്ധേരിയില്‍ താമസിക്കുന്ന പൂജ ഷാ ഫുഡ് ഡെലിവറി ആപ്പില്‍ മധുരപലഹാരങ്ങള്‍ ഓര്‍ഡര്‍ ചെയ്യുകയും ഓണ്‍ലൈനായി 1000 രൂപ അടയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ പണം അടയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് ഗൂഗിള്‍ വഴി മധുരപലഹാരക്കടയുടെ നമ്ബര്‍ കണ്ടെത്തി വിളിച്ചു. ഫോണ്‍ എടുത്ത ആള്‍ ക്രെഡിറ്റ് കാര്‍ഡ് നമ്ബറും ഒടിപിയും പങ്കിടാന്‍ ആവശ്യപ്പെട്ടു.

വിവരം കൈമാറി മിനിറ്റുകള്‍ക്കകം യുവതിയുടെ അക്കൗണ്ടില്‍ നിന്ന് 2,40,310 രൂപ പിന്‍വലിച്ചു. ഓഷിവാര സ്‌റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് 2,27,205 രൂപ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുന്നത് തടയാന്‍ പൊലീസിന് കഴിഞ്ഞു.