കൊട്ടാരക്കര വാളകത്ത് മൂന്ന് ദിവസം പ്രായമായ പെണ്‍ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

17 January 2023

വാളകം: കൊട്ടാരക്കര വാളകത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മൂന്ന് ദിവസം പ്രായമായ പെണ്‍ കുഞ്ഞിനെയാണ് കണ്ടെത്തിയത്.
വാളകം ബെഥനി കോണ്‍വെന്റിന്റെ കുരിശടിക്ക് മുന്നിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്.