കേരളത്തിൽ ഇനി പുതുയുഗ കേരളമാണ് വരാൻ പോകുന്നത്: ഷാഫി പറമ്പിൽ
24 February 2026

കേരളത്തിൽ ഇനി പുതുയുഗ കേരളമാണ് വരാൻ പോകുന്നതെന്ന് ഷാഫി പറമ്പിൽ എം പി. നവകേരളത്തിന്റെ പേരിൽ നടത്തിയതെല്ലാം പരാജയപ്പെട്ടു. സർവ്വേ നടന്നാലും ഇല്ലെങ്കിലും ജനങ്ങളുടെ മനസിൽ എന്തെന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ വ്യക്തമായി. അതിൽ നിന്ന് ഒരു മാറ്റവും വരില്ല. പ്രശ്നങ്ങൾ ഓരോ ദിവസും കൂടിക്കൂടി വരികയാണ്.
സർക്കാരിന്റെ കെടുകാര്യസ്ഥത കാരണം കാരണം ജനങ്ങൾക്ക് ജീവൻ നഷ്ടമാവുകയാണ്. ജനങ്ങളുടെ പണം എടുത്ത് പാർട്ടി പ്രവർത്തനം നടത്തുന്നതാണ് ചോദ്യം ചെയ്യുന്നത്. സർക്കാർ ഉത്തരവ് ഇറക്കം മുമ്പേ എങ്ങനെ പാർട്ടി സെക്രട്ടറി നിർദ്ദേശം കൊടുത്തു. കോടതിയെ ബോധ്യപ്പെടുത്താനുള്ള നിയമ പോരാട്ടം തുടരും. ജനങ്ങളെ ബോധ്യപ്പെടുത്താൻ ഇതൊന്നും വേണ്ടെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.


