പോളണ്ടില്‍ മലയാളി കുത്തേറ്റ് മരിച്ചു

single-img
29 January 2023

തൃശ്ശൂര്‍: പോളണ്ടില്‍ മലയാളി കുത്തേറ്റ് മരിച്ചു. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി സൂരജ് (23) ആണ് മരിച്ചത്. സൂരജിന് ഒപ്പമുണ്ടായിരുന്ന നാല് മലയാളികള്‍ക്ക് പരിക്കേറ്റു.

ജോര്‍ദാന്‍ പൗരന്മാരുമായുള്ള വാക്കുതര്‍ക്കത്തിനിടെയാണ് സംഭവം. ഇവരിലൊരാളുടെ കുത്തേറ്റാണ് സൂരജ് മരിച്ചതെന്നാണ് വിവരം. ഒല്ലൂര്‍ ചെമ്ബൂത്ത് അറയ്ക്കല്‍ വീട്ടില്‍ മുരളീധരന്‍ – സന്ധ്യ ദമ്ബതികളുടെ മകനാണ്‌ മരിച്ച സൂരജ്. അഞ്ച് മാസം മുമ്ബാണ് ഇദ്ദേഹം പോളണ്ടിലേക്ക് പോയത്. പോളണ്ടിലെ സ്വകാര്യ കമ്ബനിയില്‍ സൂപ്പര്‍വൈസറായിരുന്നു. സൂരജിന്റെ മരണ വിവരം സുഹൃത്തുക്കള്‍ ബന്ധുക്കളെ വിളിച്ച്‌ അറിയിച്ചു.