പഞ്ചാബ് ജലന്ധറില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

single-img
21 September 2022

ചണ്ഡീഗഡ്: പഞ്ചാബ് ജലന്ധറില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ജലന്ധറിലെ ലവ്‍ലി പ്രൊഫഷണല്‍ സര്‍വ്വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്.

ഡിസൈനിംഗ് കോഴ്സ് പഠിക്കുന്ന 21 കാരനായ വിദ്യാര്‍ഥിയാണ് മരിച്ചത്. വിദ്യാര്‍ത്ഥിക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം നടക്കുകയാണ്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാലാണ് അത്മഹത്യയെന്നാണ് സര്‍വ്വകലാശാല പറയുന്നത്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും സര്‍വകലാശാല വ്യക്തമാക്കി.