നാലു വയസുകാരനെ തെരുവ് നായകള്‍ കടിച്ചു കൊന്നു


നാലു വയസുകാരനെ തെരുവ് നായകള്‍ കടിച്ചു കൊന്നു. ഹൈദരാബാദിലെ അംബേര്‍പേട്ടിലാണ് സംഭവം.
കുട്ടി വഴിയോരത്ത് കളിക്കുന്നതിനിടെയാണ് സംഭവം. പുറകിലൂടെ എത്തിയ നായകള്‍ കുട്ടിയെ വലിച്ച് താഴെയിട്ടശേഷം കടിക്കുകയായിരുന്നു. എഴുന്നേറ്റ് ഓടാന്‍ ശ്രമിച്ച കുഞ്ഞിനെ കൂട്ടത്തോടെ എത്തി വീണ്ടും തളളിയിട്ട് കടിച്ച് കുടയുകയായിരുന്നു. പ്രദീപ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു.
നാല് വയസുകാരനായ പ്രദീപ് തന്റെ സുരക്ഷാ ജീവനക്കാരനായ അച്ഛനൊപ്പം ജോലി സ്ഥലത്തെത്തിയതായിരുന്നു. കുട്ടി തനിയെ നടന്നു പോകുന്നതും മൂന്ന് നായ്ക്കള്‍ ചേര്‍ന്ന് ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എഴുന്നേറ്റ് ഓടാന്‍ ശ്രമിച്ച കുഞ്ഞിനെ കൂട്ടത്തോടെ എത്തി വീണ്ടും തളളിയിട്ട് കടിച്ച് കുടയുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ഒരിടത്തേക്ക് വലിച്ചുകൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവ സ്ഥലത്തുതന്നെ കുട്ടി മരിച്ചതായാണ് വിവരം.
തെരുവുനായ്ക്കളുടെ ആക്രമണങ്ങള്‍ തുടരുന്നതിനെതിരെ ശക്തമായി നടപടിയെടുക്കണമെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നു. ഗുജറാത്തില്‍ നാലു വയസുകാരനെ തെരുവുനായ്ക്കള്‍ കൊന്ന സംഭവത്തിന്റേയും ബീഹാറില്‍ 80 ആളുകളെ തെരുവുനായ ആക്രമിച്ചതിന്റേയും പശ്ചാത്തലത്തിലാണ് സാമൂഹ്യമാധ്യമങ്ങളില്‍ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായത്. അതേസമയം, സംഭവത്തില്‍ കുടുംബത്തിന്റെ ഭാഗത്തു നിന്ന് പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.