സമൂഹമാധ്യമങ്ങളിൽ വേദനയായി അമ്മയുടെ മടിയില്‍ മരിച്ചു കിടക്കുന്ന അഞ്ചു വയസ്സുകാരന്‍ 

single-img
1 September 2022

ഭോപാല്‍ : മധ്യപ്രദേശിലെ ജബല്‍പുരിലാണ് രാജ്യത്തെ ഞെട്ടിച്ച ഈ സംഭവം. അമ്മയുടെ മടിയില്‍ മരിച്ചു കിടക്കുന്ന അഞ്ചു വയസ്സുകാരന്‍ ഋഷിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലും വേദനയായി.

ജബല്‍പുരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ എത്തിച്ചിട്ട് മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഡോക്ടര്‍മാരുടെയോ ആരോഗ്യ പ്രവര്‍ത്തകരുടെയോ സേവനം ലഭിച്ചില്ലെന്നു മരിച്ച കുട്ടിയുടെ പിതാവ് സഞ്ജയ് പാന്ദ്രെ പറയുന്നു.

മരണാസന്നനായ കുട്ടിയെ മാതാവിന്റെ മടിയില്‍ കിടത്തി മണിക്കൂറുകളോളം കുടുംബം ആരോഗ്യ കേന്ദ്രത്തിനു പുറത്ത് കാത്തുനിന്നു. മാതാപിതാക്കളുടെ കണ്‍മുന്നിലാണ് കുട്ടി മരിച്ചത്. കുട്ടിയുടെ മരണം സ്ഥിരീകരിക്കാന്‍ ഡോക്ടര്‍ എത്തിചേരാത്ത അവസ്ഥ പോലുമുണ്ടായി.

ഭാര്യ വ്രതം അനുഷ്ഠിക്കുന്നതിനാലാണ് കൃത്യസമയത്ത് എത്തിച്ചേരാന്‍ സാധിക്കാത്തിരുന്നതെന്നാണു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയുള്ള ഡോക്ടര്‍ നല്‍കിയ വിശദീകരണമെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.