കൈപ്പട്ടൂരില്‍ കോണ്‍ക്രീറ്റ് മിക്സറും ബസും കൂട്ടിയിടിച്ച്‌ അപകടം

single-img
27 January 2023

പത്തനംതിട്ട: കൈപ്പട്ടൂരില്‍ കോണ്‍ക്രീറ്റ് മിക്സറും ബസും കൂട്ടിയിടിച്ച്‌ അപകടം. ലോറി ഡ്രൈവര്‍ക്കും ബസ് യാത്രക്കാരിക്കും ഗുരുതര പരിക്കേറ്റു.

പരിക്കേറ്റ 14 പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ 10 മണിയോടെ കൈപ്പട്ടൂര്‍ വി.എച്ച്‌.എസ് സ്കൂളിന് മുന്‍വശത്തായിരുന്നു സംഭവം. പത്തനംതിട്ടയില്‍ നിന്ന് അടൂരിലേക്ക് പോയ സ്വകാര്യ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

കോണ്‍ക്രീറ്റ് മിക്സര്‍ നിയന്ത്രണംവിട്ട് വലതുവശത്തെ ചക്രങ്ങളില്‍ കുത്തി ഉയരുകയും ബസിലിടിക്കുകയുമായിരുന്നു. അടൂര്‍ ഭാഗത്ത് നിന്നാണ് കോണ്‍ക്രീറ്റ് മിക്സര്‍ വന്നത്.