ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് കൊടുക്കണം; ജയ ജയ ജയ ജയ ഹേ കണ്ട ബെന്യാമിൻ പറയുന്നു

single-img
30 October 2022

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും പ്രധാന വേഷത്തിലെത്തിയ ജയ ജയ ജയ ജയ ഹേ ഇന്നലെയാണ് തിയറ്ററില്‍ എത്തിയത്.

വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോള്‍ എഴുത്തുകാരന്‍ ബെന്യാമിന്‍ ചിത്രത്തെക്കുറിച്ച്‌ എഴുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തീയേറ്റര്‍ ഒന്നാകെ ഇങ്ങനെ ചിരിച്ചു മറിയുന്നത് അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് കൊടുക്കണമെന്നും ചിരിച്ചുചിരിച്ച്‌ വയറുളുക്കിയതിനു ആര് നഷ്ട പരിഹാരം തരുമെന്നും ബെന്യാമിന്‍ ചോദിച്ചു.

ബെന്യാമിന്റെ കുറിപ്പ് വായിക്കാം

ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് കൊടുക്കണം. ചിരിച്ചുചിരിച്ച്‌ വയറുളുക്കിയതിനു ആര് നഷ്ട പരിഹാരം തരും
എന്തായാലും .
ബേസിലിന്റെ രാജേഷ് സൂപ്പര്‍. ദര്‍ശനയുടെ ജയ ഡൂപ്പര്‍. പക്ഷെ രാജേഷിന്റെ അമ്മയാണ് സൂപ്പര്‍ ഡൂപ്പര്‍.
സംവിധായകന്‍ വിപിന്‍ ദാസിനും സംഘത്തിനും അഭിനന്ദനങ്ങള്‍