അനുമതിയില്ലാതെ വീട്ടില്‍ ഒത്തുകൂടി നിസ്കാരം സംഘടിപ്പിച്ച 26 പേര്‍ക്കെതിരെ യു പി യിൽ കേസെടുത്തു

single-img
29 August 2022

മൊറാദബാദ്: അനുമതിയില്ലാതെ വീട്ടില്‍ ഒത്തുകൂടി നിസ്കാരം സംഘടിപ്പിച്ച 26 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

യുപിയിലെ ഛാജ്‌ലെറ്റ് ഏരിയയിലെ ദുല്‍ഹെപൂര്‍ ഗ്രാമത്തിലാണ് സംഭവം.അറിയിപ്പില്ലാതെ നൂറുകണക്കിനാളുകള്‍ ഒത്തു കൂടിയതാണ് കേസെടുക്കാന്‍ കാരണമെന്നാണ് യുപി മൊറാദബാദ് പോലീസിന്റെ വിശദീകരണം.

അയല്‍വാസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. കണ്ടാലറിയാവുന്ന 16 പേര്‍ക്കെതിരെയും തിരിച്ചറിയാനാവത്ത 10 പേര്‍ക്കെതിരെയുമാണ് കേസ്. ഐപിസി 505-2 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മറ്റ് സമുദായങ്ങളില്‍പ്പെട്ട ആളുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രദേശത്ത് അനുമതിയില്ലാതെ വീട്ടില്‍ പ്രാര്‍ഥനകള്‍ക്കും മറ്റുമായി ഒത്തുകൂടരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു.