തലമുടി നിറയെ ചോക്ലേറ്റ് കൊണ്ട് അലങ്കരിച്ച വധു; ഹെയർസ്റ്റൈൽ വൈറൽ

single-img
28 January 2023

പലരും വിവാഹ ദിവസം ധരിക്കേണ്ട വസ്ത്രം മുതല്‍ മേക്കപ്പും ഹെയര്‍ സ്റ്റൈലും വരെ വളരെ പ്ലാനോടെ ആകും ചെയ്യുന്നത്. എന്നാൽ ഇവിടെ ഒരു വധുവിന്‍റെ വ്യത്യസ്ത ഹെയര്‍ സ്റ്റൈലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. സാധാരണയായി ബ്രൈഡിന് തലമുടിയില്‍ പൂക്കളാണ് വയ്ക്കുന്നത്. ഇവിടെ ഇതാ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് ബ്രൈഡിന്‍റെ തലമുടി നിറയെ ചോക്ലേറ്റ് കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്.

ചിത്ര എന്ന് പേരുള്ള ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് പൂക്കള്‍ക്ക് പകരം ചോക്ലേറ്റ് നിറച്ചത്. കിറ്റ് ക്യാറ്റ്, 5 സ്റ്റാര്‍, മില്‍ക്കി ബാര്‍ എന്ന് തുടങ്ങി ഫെറെറോ റോഷര്‍ വരെ തലമുടിയില്‍ ഉണ്ട്. കമ്മലിനും മാംഗോ ബൈറ്റും ചേര്‍ത്തിട്ടുണ്ട്. ഇതിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ആണ് പ്രചരിക്കുന്നത്.

ഈ ചോക്ലേറ്റ് നിറഞ്ഞ ഹെയര്‍ സ്റ്റൈല്‍ ഇതിനോടകം 5.7 മില്യണ്‍ ആളുകളാണ് കണ്ടത്. ധാരാളം പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. കുട്ടികളുടെ മുന്നില്‍ പോകരുത് എന്നും കുട്ടികള്‍ ഇത് കാണരുതെന്നുമൊക്കെ ആണ് ആളുകളുടെ കമന്‍റ്.

https://www.instagram.com/reel/CnjuYUPIYmk/?utm_source=ig_web_copy_link