ബിഹാറിലെ വ്യാജമദ്യ ദുരന്തത്തില്‍ മരണം എഴുപതായി

single-img
17 December 2022

ദില്ലി: ബിഹാറിലെ വ്യാജമദ്യ ദുരന്തത്തില്‍ മരണം എഴുപതായി. ആദ്യം മരണം റിപ്പോര്‍ട്ട് ചെയ്ത സരണ്‍ ജില്ലയില്‍ മാത്രം 60 പേരാണ് ഇതുവരെ മരിച്ചത്.

എന്നാല്‍ 31 പേ‌ര്‍ മാത്രമാണ് മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്ന പലരുടെയും ആരോഗ്യനില വഷളായി.

മദ്യദുരന്തവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്. എന്നാല്‍ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുമ്ബോഴും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കില്ലെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍. മദ്യദുരന്തത്തിന് കാരണക്കാരനായ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നും, ബിഹാറില്‍ രാഷ്ട്രപത ഭരണ വേണമെന്നും എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍ ആവശ്യപ്പെട്ടു. പ്രതിഷേധം തുടരാനാണ് ബിജെപിയുടെയും തീരുമാനം. അതേസമയം വിമര്‍ശനം ശക്തമായതോടെ സംസ്ഥാനത്ത് പരിശോധനകള്‍ ശക്തമാക്കി. അനധികൃത മദ്യ നിര്‍മാണ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 126 പേരെ അറസ്റ്റ് ചെയ്തതായി അധികൃത‌ര്‍ അറിയിച്ചു.