കുട്ടികളെ ദുരുപയോഗം ചെയ്യുന്ന വീഡിയോ ഇന്റർനെറ്റിൽ പ്രചരിപ്പിച്ചു; മധ്യപ്രദേശിൽ മാത്രം കണ്ടെത്തിയത് 30,000 പേരെ; അറസ്റ്റ് ഉണ്ടന്നുണ്ടായേക്കും

single-img
28 February 2023

യുഎസ് ആസ്ഥാനമായുള്ള നാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആൻഡ് എക്‌പ്ലോയിറ്റഡ് ചിൽഡ്രൻ എന്ന അമേരിക്കൻ ഏജൻസി മധ്യപ്രദേശിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വീഡിയോകൾ പ്രചരിപ്പിച്ചു എന്ന് സംശയിക്കുന്ന 30,000 പേരെ കണ്ടെത്തിയതായി റിപ്പോർട്ട്. ഇതിൽ 4,000-ത്തിലധികം ആളുകളെ ഉടൻ അറസ്റ്റ് ചെയ്യും എന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

എൻ‌സി‌എം‌ഇ‌സി ഡാറ്റ പ്രകാരം ഇൻഡോരിൽ നിന്നുമാണ് ഏറ്റവും കൂടുതൽ വീഡിയോകൾ ഇന്റർനെറ്റിൽ പ്രചരിപ്പിച്ചത്. 2,000-ലധികം സംഭവങ്ങളിലാണ് ഇത്തരത്തിൽ ഉണ്ടായിരിക്കുന്നത്. തൊട്ടു പിന്നിലായി ഭോപ്പാലിൽ 1,000-ത്തിലധികം സംഭവങ്ങൾ ഉള്ളതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പറയുന്നു. നാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആൻഡ് എക്‌പ്ലോയിറ്റഡ് ചിൽഡ്രൻസിന്റെ കണ്ടെത്തൽ പ്രകാരമുള്ള അറസ്റ്റ് ചെയ്യേണ്ടവരുടെ പട്ടിക സംസ്ഥാന സൈബർ സെൽ ആസ്ഥാനത്ത് നിന്ന് 10 ജില്ലകളിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണെന്ന് ആഭ്യന്തര വകുപ്പിലെ വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

4,000 പേരെ അറസ്റ്റ് ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, പക്ഷേ ഞങ്ങൾ നടപടിയെടുക്കും. ഇതുവരെയുള്ള അന്വേഷണങ്ങൾ സൂചിപ്പിക്കുന്നത് നിയമവിരുദ്ധമായ ഉള്ളടക്കത്തിലെ ഏതെങ്കിലും പെൺകുട്ടികൾ എംപിയിൽ നിന്നുള്ളവരല്ല എന്നാണ്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പെൺകുട്ടികളുടെ വീഡിയോകളാണ് അവ. അവ ഡൗൺലോഡ് ചെയ്യുകയോ അപ്‌ലോഡ് ചെയ്യുകയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കിടുകയോ ചെയ്തു- ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കുട്ടികളെ ഓൺലൈൻ ചൂഷണം ചെയ്യുന്നതിനുള്ള അമേരിക്കയുടെ കേന്ദ്രീകൃത റിപ്പോർട്ടിംഗ് സംവിധാനമായ NCMEC, 2019 ഫെബ്രുവരി 29-ന് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുമായി (NCRB) ഒപ്പുവെച്ച കരാറിനെത്തുടർന്ന് ‘സൈബർ ടിപ്‌ലൈൻ റിപ്പോർട്ടുകൾ’ ഇന്ത്യയുമായി പങ്കിടുകയായിരുന്നു.