ഗാസയിലെ അഭയാര്‍ഥി ക്യാമ്ബിൽ തീപിടുത്തം;21 പേര്‍ മരിച്ചു

single-img
18 November 2022

ഗാസ :പലസ്തീനിലെ ഗാസയില്‍ തീപിടിത്തത്തില്‍ 21 പേര്‍ മരിച്ചു.ബലിയ അഭയാര്‍ഥി ക്യാമ്ബിലാണ് തീപിടിത്തം ഉണ്ടായത്.അഭയാര്‍ഥി ക്യാമ്ബിലെ വീട്ടില്‍ നിന്നും പാചക വാതകം ചോര്‍ന്നതാണ് തീപിടിത്തതിന് കാരണം.

മരിച്ചവരില്‍ 10 പേര്‍ കുട്ടികളാണ്. നിരവധി പേര്‍ക്ക്
പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാമെന്ന് പലസ്ഥീന്‍ ആരോഗ്യ വിഭാഗം വ്യക്തമാക്കി. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്