13കാരിയുടെ വ്യാജ പരാതി; വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിക്കെതിരെ രക്ഷിതാക്കള്‍

പത്തനംതിട്ടയിൽ 13കാരിയുടെ വ്യാജ പരാതിയില്‍ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിക്കെതിരെ രക്ഷിതാക്കള്‍. രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ അല്ല കുട്ടികളെ ചോദ്യം ചെയ്തതെന്നും തെറ്റ് സമ്മതിച്ചാല്‍ വെറുതെ വിടാമെന്ന് പൊലീസ് പറഞ്ഞെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. ചെയ്യാതെ കുറ്റം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച പൊലീസ്, വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിച്ചെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.
പൊലീസ് കുട്ടികളോട് ചീത്ത വാക്കുകള്‍ പറഞ്ഞെന്നും കുട്ടികള്‍ക്ക് ആഹാരം നല്‍കാന്‍ പോലും അനുവദിച്ചില്ലെന്നും പരാതിയുണ്ട്. ഒരു വിദ്യാര്‍ത്ഥിയെ കോളറില്‍ പിടിച്ച് പൊക്കിയെന്നും ആരോപണമുണ്ട്.സംഭവത്തില്‍ കുട്ടികള്‍ ഒരുപാട് സങ്കടപ്പെട്ടെന്നും അവരെ സ്റ്റേഷനില്‍ നിന്ന് വിട്ടുകിട്ടും വരെ തങ്ങള്‍ ഉറങ്ങിയില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നീതി വേണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.


