ഉക്രൈനിൽ റഷ്യയുടെ മിസൈൽ വർഷം; ഇന്നു മാത്രം ഉണ്ടായത് 100 മിസൈൽ ആക്രമണം

single-img
29 December 2022

ഉക്രൈന്റെ മേൽ ആക്രമണം കൂടുതൽ ശക്തമാക്കി റഷ്യ. ക്രിസ്തുമസ്- പുതുവർഷ ആഘോഷങ്ങളെല്ലാം ഇല്ലാതാക്കി തലസ്ഥാനമായ കീവ് ഉൾപ്പെടെയുള്ള ന​ഗരങ്ങളിലേക്കു തുടരെ മിസൈലുകൾ വർഷിക്കുകയാണെന്ന് പ്രസിന്റിന്റെ ഉപദേഷ്ടാവ് ഓലക്സി അരിസറ്റോവിച്ച് പറഞ്ഞു.

കീവിലും പരിസരത്തുള്ള പ്രദേശങ്ങളിലും നിരവധി മിസൈലുകളാണ് പതിച്ചത്. ഇന്ന് പുലർച്ചെ തുടങ്ങിയ മിസൈൽ വർഷം ഉച്ചവരെയും തുടർന്നു. രാജ്യത്തെ 12 ന​ഗരങ്ങളിലെങ്കിലും മിസൈൽ വീണിട്ടുണ്ടെന്നാണ് കരുതുന്നത്. ആക്രമണങ്ങളിൽ ആൾനാശത്തിന്റെ കണക്ക് ലഭ്യമല്ല. ജനങ്ങൾ ഭയചകിതരാണ്. ആരും പുറത്തിറങ്ങുന്നില്ലെന്ന് റോയിട്ടർ അന്താരാഷ്‌ട്ര വാർത്താ ഏജൻസി അറിയിച്ചു.