പത്തനംതിട്ടയിൽ ബിരിയാണി കഴിച്ച 10 സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ

single-img
8 January 2023

പത്തനംതിട്ട ജില്ലയിലെ ചന്ദനപ്പള്ളി റോസ് ഡെയ്ൽ സ്കൂളിൽ ഭക്ഷ്യവിഷബാധ. ഇവിടെ ബിരിയാണി കഴിച്ച 10 കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു. കഴിഞ്ഞ ദിവസം രാവിലെ 11 മണിക്ക് സ്കൂളിൽ എത്തിച്ച ബിരിയാണി കുട്ടികൾക്ക് നൽകിയത് വൈകിട്ട് 6 മണിക്ക് ഷെഹമായിരുന്നു എന്നാണ് വിവരം .

ഇവിടേക്ക് കൊടുമണ്ണിലുള്ള ക്യാരമൽ ഹോട്ടലിൽ നിന്നുമാണ് സ്കൂൾ വാർഷികത്തിന് ഭക്ഷണം എത്തിച്ചത് . വൈകി വിതരണം ചെയ്ത ബിരിയാണി ക ഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തങ്ങൾ രാവിലെ തന്നെ കൃത്യമായി നൽകിയ ഭക്ഷണം വൈകിട്ട് വരെ സ്കൂൾ അധികൃതർ പിടിച്ചുവച്ചെന്നാണ് ഹോട്ടൽ ഉടമ ആരോപിക്കുന്നത്.

നിലവിൽ ഭക്ഷ്യസുരക്ഷ പരിശോധനയ്ക്ക് പിന്നാലെ പത്തനംതിട്ടയിൽ രണ്ട് ഹോട്ടലുകൾ അടച്ചുപൂട്ടിയിട്ടുണ്ട് . ജില്ലയിലെ അടൂർ ബൈപ്പാസിലെ അൽ ഫറൂജ്, റാന്നി പറപ്പെട്ടിയിലെ ശ്രീശാസ്താ ടീ ഷോപ്പ് എന്നിവയാണ് പൂട്ടിയത്. അഞ്ച് ഹോട്ടലുകൾക്ക് പിഴച്ചുമത്തുകയും ചെയ്തിട്ടുണ്ട്.