യുഎസിലെ സൂപ്പര്‍ ബൗള്‍ മത്സരത്തിനിടെ ഇന്ത്യന്‍ കർഷക സമരത്തിന് പിന്തുണയുമായി പരസ്യം

single-img
8 February 2021

യുഎസിൽ നടക്കുന്ന സൂപ്പര്‍ ബൗള്‍ മത്സരത്തിനിടെ ഇന്ത്യയിൽ കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന കര്‍ഷക പ്രതിഷേധത്തിന് പിന്തുണയേകി പരസ്യം. ഇന്നലെയായിരുന്നു 40 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യം പ്രക്ഷേപണം ചെയ്തത്. അമേരിക്കയിൽ ഏകദേശം100 മില്യൺ ആളുകള്‍ മത്സരം കാണുന്നു എന്നാണ് കണക്കുകൾ.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിഷേധമാണിതെന്നും പരസ്യത്തില്‍ അവകാശപ്പെടുന്നു. കര്‍ഷകരില്ലെങ്കില്‍ ഭക്ഷണമോ നല്ലൊരു ഭാവിയോ ഇല്ലെന്നും പരസ്യത്തിലെ സന്ദേശത്തില്‍ പറയുന്നു.സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യമായി #iStandWithFarmers എന്ന ഹാഷ് ടാഗോടെയാണ് പരസ്യം അവസാനിക്കുന്നത്. ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ചേര്‍ത്തിണക്കിയാണ് പരസ്യം തയ്യാറാക്കിയത്