കോലി നയിക്കും; ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

single-img
19 January 2021

അടുത്തുതന്നെ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ആദ്യ രണ്ട്​ ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട്​​ ആസ്​ട്രേലിയൻ പര്യടനത്തിനിടെ നാട്ടിലേക്ക്​ മടങ്ങിയ വിരാട്​ കോ​ലി നായകനായി തിരികെ ടീമിൽ തിരിച്ചെത്തി. ഓസ്ട്രേലിയക്കെതിരെ നന്നായി കളിക്കാന്‍ സാധിക്കാതിരുന്ന പൃഥ്വി ഷാ, നവദീപ്​ സൈനി എന്നിവർ ടീമിന്പുറത്തായി.

അതേസമയം മികച്ച പ്രകടനം കാഴ്ചവെച്ച ശുഭ്​മാൻ ഗിൽ, ഷർദുൽ ഠാക്കൂർ, മുഹമ്മദ്​ സിറാജ്​ എന്നിവര്‍ക്ക്
പുതിയ ടീമില്‍ ഇടംലഭിച്ചു. നടരാജന്‍ ടെസ്റ്റ് ടീമിലിടം പിടിച്ചില്ല. ടീം ഇഇങ്ങിനെ:

വിരാട്​ കോഹ്​ലി, രോഹിത്​ ശർമ, ശുഭ്​മാൻ ഗിൽ, മായങ്ക്​ അഗർവാൾ, ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ, റിഷഭ്​ പന്ത്​, വൃദ്ധിമാൻ സാഹ, ഹാർദിക്​ പാണ്ഡ്യ, കെ എൽ രാഹുൽ, ജസ്​പ്രീത്​ ബുംറ, ഇശാന്ത്​ ശർമ, മുഹമ്മദ്​ സിറാജ്​, ഷർദുൽ ഠാക്കൂർ, ആർ.അശ്വിൻ, കുൽദീപ്​ യാദവ്​, വാഷിങ്​ടൺ സുന്ദർ, അക്​സർ പട്ടേല്‍