ചെറിയപെരുന്നാൾ പ്രമാണിച്ച് ഇന്ന് ലോക്ക് ഡൗണിൽ ഇളവുകൾ; പളളികളിൽ നമസ്കാരമില്ല

single-img
24 May 2020

ഇന്ന് ചെറിയ പെരുന്നാൽ. ലോകം കൊറോണ ഭീതിയിൽ തരിച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തവണ ഈദുൽഫിത്തർ ആഘോഷിക്കുന്നത്. രോഗവ്യാപനം തടയുന്നതിനുള്ള കടത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഇത്തവണ കാര്യമായ പെരുന്നാൾ ആഘോഷങ്ങളില്ല.

സംസ്ഥാനത്ത്  ചെറിയ പെരുന്നാള്‍ പ്രമാണിച്ച്‌ ഇന്ന് സമ്പൂർണ അടച്ചുപൂട്ടലില്‍ ഇളവുകള്‍ നല്‍കും. ബേക്കറി, വസ്ത്രക്കടകള്‍, മിഠായിക്കടകള്‍, ഫാന്‍സി സ്‌റ്റോറുകള്‍, ചെരിപ്പുകടകള്‍ എന്നിവ രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുമണിവരെ തുറക്കാനാണ് അനുമതി. കൂടാതെ, ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറുമുതല്‍ 11 വരെയും അനുവദിക്കും.

ബന്ധുവീടുകള്‍ സന്ദര്‍ശിക്കാന്‍ വാഹനങ്ങളില്‍ അന്തര്‍ജില്ലാ യാത്രകള്‍ നടത്താം. എന്നാല്‍, സാമൂഹിക അകലം പാലിക്കല്‍, മുഖാവരണം ധരിക്കല്‍ തുടങ്ങിയവ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

കൊറോണയെ നേരിടാന്‍ പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകതെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് സൗദി ഭരണാധികാരി പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയിലും ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ന് പെരുന്നാള്‍ ആഘോഷിക്കുകയാണ്. എന്നാല്‍, പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരമുണ്ടാകില്ല.