മദ്യപിച്ച് വാഹനമോടിച്ച് അപകടം; യൂട്യൂബർ അശ്വന്ത് കോക്ക് അറസ്റ്റിൽ

single-img
28 September 2026

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന പരാതിയിൽ യൂട്യൂബർ അശ്വന്ത് കോക്കിനെ കോഴിക്കോട് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് വച്ചാണ് അപകടമുണ്ടായത്. അശ്വന്ത് ഓടിച്ചിരുന്ന വാഹനം കാറിലും ഇരുചക്രവാഹനത്തിലും ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്.

അപകടത്തെ തുടർന്ന് കാറിലെയും ഇരുചക്രവാഹനത്തിലെയും യാത്രക്കാർ പൊലീസിൽ പരാതി നൽകി. മറ്റുവാഹനങ്ങളിൽ ഇടിച്ചശേഷം വാഹനം നിർത്താതെ പോകാൻ ശ്രമിച്ച അശ്വന്തിനെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി അശ്വന്തിനെ കസ്റ്റഡിയിലെടുത്തു. വാഹനത്തിൽനിന്ന് ഇറക്കുമ്പോൾ ഇയാൾ ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് വൈദ്യപരിശോധനയ്ക്കായി അശ്വന്തിനെ മാറ്റി.

അപകടവുമായി ബന്ധപ്പെട്ട് പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.