മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ

single-img
22 February 2023

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിലായി. തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം സ്വദേശിയായ അനൂപാണ് പിടിയിലായിരിക്കുന്നത്.

ഇയാളുടെ പക്കല്‍ പിടിക്കപ്പെടുമ്ബോള്‍ 28 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നു. ഇത് പൊലീസ് കസ്റ്റഡിയിലെടുത്തു. കേരള പൊലീസിലെ ആന്റി നാര്‍കോടിക് സ്ക്വാഡും ഷാഡോ പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും.