അത്ഭുതപ്പെടുത്തുന്ന നടൻ; ഫഹദിനോടൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്: രൺവീർ കപൂർ

single-img
2 May 2024

ഫഹദ് നായകനായ ഏറ്റവും പുതിയ സിനിമ ആവേശം ഇപ്പോൾ തിയേറ്ററിൽ ഗംഭീര പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഇതിനോടകം 135 കോടിയ്ക്ക് മുകളിൽ കളക്ഷനും നേടി. ഇപ്പോൾ ഇതാ ഫഹദ് ഫാസിലിനോടുള്ള തന്റെ ഇഷ്ടം തുറന്നു പറഞ്ഞ് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം രൺവീർ കപൂർ .

രൺബീറിന്റെ വാക്കുകൾ’ ഫഹദ് ഫാസില്‍ ഒരു അത്ഭുതപ്പെടുത്തുന്ന നടനാണ്. അദ്ദേഹം അഭിനയിച്ച പുഷ്പ, സൂപ്പര്‍ ഡീലക്‌സ് എന്നിവയെല്ലാം കണ്ടു. ഒരു നടൻ എന്ന രീതിയില്‍ ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. അത്തരത്തിൽ ഒരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍. വിക്രം സിനിമയും ഞാന്‍ കണ്ടിരുന്നു, എന്തൊരു കാസ്റ്റാണ് ആ ചിത്രത്തില്‍. കമല്‍ഹാസന്‍ സാര്‍, വിജയ് സേതുപതി, ഫഹദ്…

ഒരുതരത്തിലും പിടികൊടുക്കാത്ത രീതിയിലുള്ള ആയ ആക്റ്റിംഗ് ആണ് ഫഹദിന്റേത്, ഒരു പുതിയ സ്‌റ്റൈല്‍ ആക്റ്റിംഗ് ആണത്, തീവ്രമായ ഒന്ന്. അദ്ദേഹത്തിന്റെ കണ്ണുകളില്‍ കാണാം, എന്താണ് ആ കഥാപാത്രം അനുഭവിക്കുന്നത്, ചിന്തിക്കുന്നത് എന്നെല്ലാം. അതിഗംഭീര നടന്‍”