ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിലെ മുന്നേറ്റം; ലോകം ഇന്ത്യയെ അഭിനന്ദിക്കുന്നു: പ്രധാനമന്ത്രി

രാജ്യം ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിൽ ഇതിനോടകം കൈവരിച്ച മുന്നേറ്റത്തെ ലോകം അഭിനന്ദിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വളരെ വിദൂരത്തിലുള്ള ഈ സ്വപ്നം യാഥാർഥ്യമാക്കിയത് ബെംഗളൂരുവിലെ പ്രൊഫഷണലുകളാണെന്നും കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ-2 ഉദഘാടനം ചെയ്ത് സംസാരിക്കവേ മോദി പറഞ്ഞു.
ഭരണരംഗത്തായാലും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ചയായാലും ഇന്ത്യ തികച്ചും വ്യത്യസ്തമായ രീതിയിലാണ് പ്രവർത്തിക്കുന്നത് എന്ന് മോദി പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇത്തരം നല്ല മാറ്റങ്ങൾ സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നു എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
നമ്മുടെ ഭൗതിക അടിസ്ഥാന സൗകര്യങ്ങളോടൊപ്പം സാമൂഹിക അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മോദി പറഞ്ഞു. നേരത്തെ വന്നുപോയ സർക്കാരുകൾ ഇന്ത്യയുടെ വളർച്ചയുടെ വേഗത അപകടമുണ്ടാക്കുമെന്നും അത് ആഡംബരമാണെന്നും വിശ്വസിച്ചിരുന്നു എന്നും. ഈ സർക്കാർ ആ ധാരണ തിരുത്തുകയും ചെയ്തു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


