പതിനേഴ് ദിവസം നീണ്ടു നിന്ന രക്ഷാപ്രവർത്തനം; ഉത്തരാഖണ്ഡിലെ ടണലിൽ കുടുങ്ങിയെ തൊഴിലാളികൾ പുറത്തേക്ക്

single-img
28 November 2023

പതിനേഴ് ദിവസം നീണ്ടു നിന്ന രക്ഷാപ്രവർത്തന പിന്നാലെ ഉത്തരാഖണ്ഡിൽ തുരങ്കത്തിൽ കുടുങ്ങിയെ തൊഴിലാളികൾ ഇനി പുറത്തേക്ക്. സംസ്ഥാനത്തെ സിൽക്യാര ടണൽ തുരന്ന് എസ് ഡി ആ‍ര്‍ എഫ് സംഘം ആംബുലൻസുമായി അകത്തേക്ക് പോയി കുടുങ്ങിക്കിടന്ന തൊഴിലാളികളുമായി പുറത്തേക്ക് വരികയാണ്.

ഇപ്പോൾ നാലുപേരെയാണ് പുറത്തെത്തിച്ചതെന്നാണ് സൂചന. ആകെ 41 പേരാണ് ടണലിന് അകത്ത് കുടുങ്ങിയത്. ഇവരെ എല്ലാവരെയും പുറത്തെത്തിക്കാൻ 49 ആംബുലൻസുകൾ പുറത്ത് കാത്ത് നിന്നിരുന്നു. കഴിഞ്ഞ ദിവസം യന്ത്രങ്ങളുടെ സഹായമില്ലാതെ നേരിട്ടുള്ള ഡ്രില്ലിംഗ് തുടങ്ങുകയും ദൗത്യം വിജയത്തിലെത്തുകയുമായിരുന്നു.