മൂന്ന് വര്‍ഷത്തിനുള്ളില്‍ ലോകത്തിലേക്ക് ഒരു പ്രധാന ടെലികോം ടെക്നോളജി കയറ്റുമതിക്കാരായി രാജ്യം മാറും


വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ ലോകത്തിലേക്ക് ഒരു പ്രധാന ടെലികോം ടെക്നോളജി കയറ്റുമതിക്കാരായി രാജ്യം ഉയര്‍ന്നുവരുമെന്ന് കമ്മ്യൂണിക്കേഷന്‍സ് മന്ത്രി അശ്വിനി വൈഷ്ണവ് ശനിയാഴ്ച പറഞ്ഞു.
4ജി/5ജി ടെക്‌നോളജികളിലൂടെ ഇന്ത്യ തങ്ങളുടെ കഴിവ് തെളിയിച്ചു കഴിഞ്ഞു. ഇക്കണോമിക് ടൈംസ് ഗ്ലോബല്‍ ബിസിനസ് സമ്മിറ്റ് 2023-ല്‍ സംസാരിക്കവേയാണ് ഇതെക്കുറിച്ച് വ്യക്തമാക്കിയത്.
റെയില്‍വേ മന്ത്രി കൂടിയായ വൈഷ്ണവ്, ദേശീയ ഗതഗാത സംവിധാനയാ റെയില്‍വേയുടെ സ്വകാര്യവല്‍ക്കരണത്തിനായി ഒരു പരിപാടിയും ഇല്ലെന്നും വ്യക്തമാക്കി. 5ജി സേവനങ്ങള്‍ 2022 ഒക്ടോബര്‍ ഒന്നിനാണ് ആരംഭിച്ചത് 100 ദിവസങ്ങള്‍ക്കുള്ളില്‍ 200-ലധികം നഗരങ്ങളില്‍ സേവനങ്ങളില്‍ വ്യാപിപ്പിച്ചു. 5ജി റോള്‍ഔട്ടിന്‍റെ വേഗതയെ ആഗോളതലത്തില്‍ തന്നെ പ്രമുഖര്‍ അഭിനന്ദിക്കുകയും ‘ലോകത്ത് എവിടെയും നടക്കുന്ന ഏറ്റവും വേഗമേറിയ വിന്യാസം’ എന്ന് പല അന്താരാഷ്ട്ര ഫോറങ്ങളിലും ഇതിനെ വിശേഷിപ്പിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ന് ലോകത്തിലേക്ക് കയറ്റുമതി ചെയ്യുന്ന രണ്ട് ഇന്ത്യന്‍ കമ്ബനികളുണ്ട്, ടെലികോം ഗിയര്‍. വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍, ലോകത്തിലെ ഒരു പ്രധാന ടെലികോം ടെക്നോളജി കയറ്റുമതിക്കാരായി ഇന്ത്യയെ നമുക്ക് മാറ്റാനാകും’ വൈഷ്ണവ് പറഞ്ഞു. ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ സ്വന്തം 4ജി, 5ജി ടെക്‌നോളജി സ്റ്റാക്ക് വികസിപ്പിക്കുന്നതില്‍ ഇന്ത്യ കൈവരിച്ച ദ്രുതഗതിയിലുള്ള മുന്നേറ്റത്തെക്കുറിച്ചും മന്ത്രി സംസാരിച്ചു.’സ്റ്റാക്ക് ഇപ്പോള്‍ തയ്യാറാണ്. ഇത് തുടക്കത്തില്‍ ദശലക്ഷം കോളുകള്‍ക്കായി പരീക്ഷിച്ചിരുന്നു. പിന്നീട് അഞ്ച് ദശലക്ഷം കോളുകള്‍ക്കായുെ ഇത് പരീക്ഷിച്ചു. ഇത് 10 ദശലക്ഷം കോളുകള്‍ക്കായും പരീക്ഷിച്ചു നോക്കിയെന്നും അദ്ദേഹം പറഞ്ഞു.