ജയസാധ്യതയുള്ള സീറ്റ് ആവശ്യപ്പെടും; യുഡിഎഫിനോട് പി.വി. അൻവറിന്റെ നിലപാട്
23 December 2025

യുഡിഎഫിനോട് ജയസാധ്യതയുള്ള സീറ്റ് ആവശ്യപ്പെടുമെന്ന് പി.വി. അൻവർ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് പി.വി. അൻവറിന്റെയും സി.കെ. ജാനുവിന്റെയും പാർട്ടികൾക്ക് അസോസിയേറ്റ് അംഗത്വം നൽകാൻ യുഡിഎഫ് തീരുമാനമെടുത്തത്. കൊച്ചിയിൽ ചേർന്ന മുന്നണി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ജയം ഉറപ്പുള്ള സീറ്റ് ലഭിച്ചില്ലെങ്കിൽ ജയസാധ്യതയുള്ള സീറ്റ് ആവശ്യപ്പെടുമെന്നും അൻവർ അറിയിച്ചു. എൽഡിഎഫിന്റെ കോട്ടകളിൽ മത്സരിക്കേണ്ടതില്ലെന്ന നിലപാടിലാണ് അൻവറിന്റെ അനുകൂലികൾ.
അതേസമയം, അൻവറിനെ സ്വാഗതം ചെയ്തുകൊണ്ട് ബേപ്പൂർ, തവനൂർ, പട്ടാമ്പി തുടങ്ങിയ പ്രദേശങ്ങളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.


