400 അടിക്കാൻ പോകുന്നു എന്ന് അവകാശപ്പെട്ട ബിജെപിക്കെന്താ തെരഞ്ഞെടുപ്പ് അടുക്കുമ്പോളിത്ര വെപ്രാളം: ഷാഫി പറമ്പിൽ

single-img
23 March 2024

400 അടിക്കാൻ പോകുന്നു എന്ന് അവകാശപ്പെട്ട ബി.ജെ.പിക്കെന്താ തെരഞ്ഞെടുപ്പ് അടുക്കുമ്പോളിത്ര വെപ്രാളമെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ. തന്റെ ഫസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം .

ജനത തങ്ങളുടെ ശക്തിയും കടമയും തിരിച്ചറിയുന്ന തെരഞ്ഞെടുപ്പായി ഇത്തവണ പൊതു തെരഞ്ഞെടുപ്പ് മാറണം. മാറ്റണമെന്നും ഷാഫി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :

400 അടിക്കാൻ പോകുന്നു എന്ന് അവകാശപ്പെട്ട ബി.ജെ.പിക്കെന്താ തെരഞ്ഞെടുപ്പ് അടുക്കുമ്പോളിത്ര വെപ്രാളം? കെജ്‌രിവാളിൻ്റെ അറസ്റ്റും കോൺഗ്രസ്സ് അക്കൗണ്ട് മരവിപ്പിച്ചതും ഇലക്ട്രൽ ബോണ്ടുൾപ്പടെയുള്ള അഴിമതികളും ചോദ്യം ചെയ്യപ്പെടേണ്ടത് രാജ്യത്തിൻ്റെ നിലനിൽപ്പിന് അനിവാര്യത.

ജനത തങ്ങളുടെ ശക്തിയും കടമയും തിരിച്ചറിയുന്ന തെരഞ്ഞെടുപ്പായി ഇത്തവണ പൊതു തെരഞ്ഞെടുപ്പ് മാറണം.
മാറ്റണം.