ഇന്ത്യ വിരുദ്ധശക്തികളുടെ പിന്തുണ തേടുന്ന രാഹുലിന്‍റെ പേരിൽ കോൺഗ്രസ് എന്തിനാണ് അഭിമാനം കൊള്ളുന്നത്: ജെപി നദ്ദ

single-img
19 September 2024

എഐസിസി അധ്യക്ഷനായ മല്ലികാര്‍ജുന്‍ഖർഗേ പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തിന് മറുപടിയുമായി ബിജെപി രംഗത്തെത്തി .രാഹുൽ ഗാന്ധി ഇന്ത്യ വിരുദ്ധ ശക്തികൾക്കൊപ്പമെന്ന് ബി,ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ ആരോപിച്ചു.

രാഹുൽ ഇന്ത്യ വിരുദ്ധശക്തികളുടെ പിന്തുണ തേടുന്നതായും കോൺഗ്രസ് എന്തിനാണ് രാഹുലിന്‍റെ പേരിൽ അഭിമാനം കൊള്ളുന്നതെന്നും അദ്ദേഹം ചോദിച്ചു . നമ്മുടെ രാജ്യത്ത് ജാതീയമായ വിഭജനത്തിന് രാഹുല്‍ പ്രേരിപ്പിക്കുന്നു. പ്രധാനമന്ത്രി മോദിക്കെതിരെയുള്ള ആക്രമണത്തിൽ ഖർഗേ എന്തു കൊണ്ട് മൌനം പാലിക്കുന്നെന്നും അദ്ദേഹം ചോദിച്ചു.

അമേരിക്കൻ സന്ദർശനത്തിനിടെയുള്ള രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്കെതിരെ ബിജെപി കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണം കടുപ്പിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി മോദിക്ക് ഖർഗേ കഴിഞ്ഞ ദിവസം അയച്ച കത്തിനുള്ള മറുപടിയിലാണ് നദ്ദയുടെ വിമർശനം