മധ്യപ്രദേശിലെ പെൺമക്കളുടെ അവസ്ഥയിൽ രാജ്യം മുഴുവൻ ലജ്ജിക്കുന്നു: രാഹുൽ ഗാന്ധി

single-img
27 September 2023

മധ്യപ്രദേശിലെ പെൺമക്കളുടെ അവസ്ഥയിൽ രാജ്യം മുഴുവൻ ലജ്ജിക്കുന്നു എന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. മധ്യപ്രദേശിൽ 12 വയസുകാരി ബലാത്സംഗത്തിന് ഇരയായ സംഭവത്തിലായിരുന്നു സോഷ്യൽ മീഡിയയായ എക്സിലൂടെ രാഹുലിന്റെ പ്രതികരണം.

ഈ സംഭവം ഇന്ത്യയെ ഞെട്ടിക്കുന്നതാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിക്കും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കും ലജ്ജയില്ലെന്നും തെരഞ്ഞെടുപ്പ് പ്രസംഗങ്ങൾക്കും പൊള്ളയായ വാഗ്ദാനങ്ങൾക്കും ഇടയിൽ പെൺമക്കളുടെ നിലവിളി അവർ അടിച്ചമർത്തുന്നെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം മധ്യപ്രദേശിൽ 12 വയസുകാരി പീഡനത്തിന് ഇരയായ സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. സംസ്ഥാന സർക്കാർ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.