ആരാണ് ഷാരൂഖ് ഖാൻ? എനിക്ക് അദ്ദേഹത്തെക്കുറിച്ചറിയില്ല: അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

single-img
21 January 2023

”ആരാണ് ഷാരൂഖ് ഖാൻ? എനിക്ക് അദ്ദേഹത്തെക്കുറിച്ചോ പഠാൻ സിനിമയെക്കുറിച്ചോ ഒന്നും അറിയില്ല”, ഇന്ന് ഗുവാഹത്തിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ മറുപടി ഇതായിരുന്നു. കഴിഞ്ഞ ദിവസം ഴ്ച നഗരത്തിലെ നരേംഗിയിൽ സിനിമ പ്രദർശിപ്പിക്കാനിരിക്കുന്ന തിയേറ്ററിലേക്ക് അതിക്രമിച്ച് കയറിയ ബജ്‌റംഗ്ദൾ പ്രവർത്തകരുടെ പ്രതിഷേധത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉയർത്തിയപ്പോഴായിരുന്നു മറുപടി.

”പ്രശ്നവുമായി ബന്ധപ്പെട്ട് ബോളിവുഡിൽ നിന്ന് പലരും വിളിച്ചെങ്കിലും ഖാൻ എന്നെ വിളിച്ചിട്ടില്ല. പക്ഷേ അദ്ദേഹം അങ്ങനെ ചെയ്താൽ ഞാൻ കാര്യം നോക്കും. ക്രമസമാധാന ലംഘനം നടത്തി കേസെടുത്തിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ‘ബേഷാരം രംഗ്’ എന്ന ഗാനത്തിൽ ദീപിക പദുക്കോണിനെ കാവി ബിക്കിനിയിൽ കാണിച്ചതിന് ബോളിവുഡ് മെഗാസ്റ്റാർ ഷാരൂഖ് ഖാനും അദ്ദേഹത്തിന്റെ ചിത്രമായ ‘പഠാനും’ തിരിച്ചടി നേരിടുന്നു. സിനിമ നിരോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ഉൾപ്പെടെയുള്ള നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.

ഖാൻ ഒരു ബോളിവുഡ് സൂപ്പർസ്റ്റാറാണെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ, സംസ്ഥാനത്തെ ജനങ്ങൾ ആശങ്കപ്പെടേണ്ടത് ആസാമീസിനെക്കുറിച്ചാണെന്നും ഹിന്ദി സിനിമകളെക്കുറിച്ചല്ലെന്നും ശർമ്മ പറഞ്ഞു. അന്തരിച്ച നിപോൺ ഗോസ്വാമിയുടെ ആദ്യ സംവിധാന സംരംഭമായ ‘ഡോ ബെസ്ബറുവ – രണ്ടാം ഭാഗം’ എന്ന അസമീസ് ചിത്രം ഉടൻ പുറത്തിറങ്ങുമെന്നും ആളുകൾ കാണണമെന്നും അദ്ദേഹം പറഞ്ഞു.