ബീവറേജും ലോട്ടറിയും യൂസഫലിയും ഇല്ലായിരുന്നെങ്കിൽ കേരളം എന്തു ചെയ്തേനെ; ചോദ്യവുമായി സന്ദീപ് വാര്യർ

single-img
17 December 2023

കേന്ദ്രത്തിലെ നരേന്ദ്രമോദി സർക്കാർ പൂർണ്ണമായോ ഭാഗികമായോ ഇൻവെസ്റ്റ് ചെയ്യാതെ കേരളം തനത് വിഭവസമാഹരണത്തിലൂടെ നടപ്പിലാക്കിയ ഏതെങ്കിലുമൊരു മെഗാ വികസന പദ്ധതി കഴിഞ്ഞ പത്തു വർഷക്കാലത്തിനുള്ളിൽ പൂർണ്ണമായും നടപ്പാക്കിയത് ചൂണ്ടിക്കാണിക്കാമോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയയിൽ ബിജെപി നേതാവ് സന്ദീപ് വാര്യർ.

സന്ദീപ് വാര്യരുടെ കുറിപ്പ്:

ഗെയിൽ, ഐഐടി, ദേശീയ പാത വികസനം, റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം, വന്ദേ ഭാരത് ട്രെയിനുകൾ , കൊച്ചി മെട്രോ വിപുലീകരണം, വിഴിഞ്ഞം പോർട്ട്, കൊച്ചി സ്മാർട്ട് സിറ്റി പ്രൊജക്ട്, അമൃത് നഗരവികസന പദ്ധതി , ജൽ ജീവൻ മിഷൻ.. നരേന്ദ്രമോദി സർക്കാർ പൂർണ്ണമായോ ഭാഗികമായോ ഇൻവെസ്റ്റ് ചെയ്യാതെ കേരളം തനത് വിഭവസമാഹരണത്തിലൂടെ നടപ്പിലാക്കിയ ഏതെങ്കിലുമൊരു മെഗാ വികസന പദ്ധതി (അഞ്ഞൂറ് കോടിക്ക് മേലെ ഇൻവെസ്റ്റുമൻറ് ഉള്ളവ) കഴിഞ്ഞ പത്തു വർഷക്കാലത്തിനുള്ളിൽ പൂർണ്ണമായും നടപ്പാക്കിയത് ചൂണ്ടിക്കാണിക്കാമോ ?

ഇനി സ്വകാര്യ മേഖലയിൽ കഴിഞ്ഞ പത്തുവർഷക്കാലത്തിനിടക്ക് അഞ്ഞൂറ് കോടിക്ക് മേൽ എത്ര നിക്ഷേപങ്ങൾ വന്നിട്ടുണ്ട് ? അതിലൂടെ എത്ര പേർക്ക് തൊഴിൽ കിട്ടി ? തൊട്ടപ്പുറത്ത് തമിഴ്നാട്ടിലും ആന്ധ്രയിലും കർണാടകയിലും തെലങ്കാനയിലുമെല്ലാം അതത് സംസ്ഥാനങ്ങൾ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്നുണ്ട് . സ്വകാര്യ മേഖലയിലും വൻകിട ഇൻവെസ്റ്റ്മെൻറ് , ആപ്പിൾ ഉൾപ്പെടെ നടത്തിയിരിക്കുന്നു . ബീവറേജും ലോട്ടറിയും യൂസഫലിയും ഇല്ലായിരുന്നെങ്കിൽ കേരളം എന്തു ചെയ്തേനെ ?
വല്ലാത്ത ജാതി നവകേരളം .