ജമാഅത്തിന്റെയും എസ്ഡിപിഐയുടെയും രാഷ്ട്രീയം നമുക്ക് വേണ്ട: രാജീവ് ചന്ദ്രശേഖർ

single-img
23 January 2026

എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച് നാടിനെ നശിപ്പിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വികസിത കേരളം വേണമെന്നും കടത്തിന്റെ കേരളമല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസം സംരക്ഷിക്കണം, അത് ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളൂ.

ജമാഅത്തിന്റെ രാഷ്ട്രീയവും എസ്ഡിപിഐയുടെ രാഷ്ട്രീയവും നമുക്ക് വേണ്ട. അവർക്ക് പിന്തുണ കൊടുക്കുന്ന കോൺഗ്രസും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന ബിജെപി സമ്മേളനത്തിലാണ് രാജീവ് ചന്ദ്രശേഖർ എൽഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമർശിച്ചത്.

മോദിയെ എത്തിക്കുമെന്ന വാഗ്ദാനം പാലിച്ചു. വരുന്നത് നിർണായകമായ തിരഞ്ഞെടുപ്പാണ്.ഭീകരമായ അഴിമതിയാണ് ഇവിടെ നടക്കുന്നത്. ശബരിമല സ്വർണക്കൊള്ള അതിന്റെ ഉദാഹരണമാണ്. സ്വർണം കട്ടവർ എങ്ങനെ സോണിയ ഗാന്ധിയെ കണ്ടുവെന്നും ദല്ലാൾ എങ്ങനെ മുഖ്യമന്ത്രിയെ കണ്ടുവെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. അതേസമയം പ്രധാനമന്ത്രിക്ക് രാജീവ് ചന്ദ്രശേഖർ അയ്യപ്പ വിഗ്രഹം നൽകിയാണ് സ്വീകരിച്ചത്.