കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുള്ള ജലവിതരണ പൈപ്പ് പൊട്ടി; മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ നഗരത്തില്‍ പലയിടങ്ങളിലും ജലവിതരണം മുടങ്ങും

single-img
6 March 2023

കോഴിക്കോട് – മാവൂര്‍ റോഡ് കുറ്റിക്കാട്ടൂരില്‍ ജലവിതരണ പൈപ്പ് പൊട്ടി. മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ നഗരത്തില്‍ പലയിടങ്ങളിലും ജലവിതരണം മുടങ്ങും.

നഗരത്തിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പുകളില്‍ ഒന്നാണ് പൊട്ടിയത്.

പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു. തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞു. പൈപ്പ് പുനസ്ഥാപിക്കാന്‍ 24 മണിക്കുര്‍ വേണ്ടിവരുമെന്ന് ജലവിഭവ വകുപ്പ് അറിയിച്ചു.

മെഡിക്കല്‍ കോളജിലെ ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു. കുളിമാടില്‍ വെള്ളം പമ്ബ് ചെയ്യുന്ന സ്ഥലത്തെ വാല്‍വ് അടച്ചാണ് ചോര്‍ച്ച താത്കാലികമായി പരിഹരിച്ചത്.