മുഖം തുറന്നു കാണിച്ചത് സിനിമയാണോ ബി ബി സി യാണോ?; പ്രധാനമന്ത്രിയോട് ചോദ്യവുമായി സ്വാമി സന്ദീപാനന്ദ ഗിരി

single-img
5 May 2023

വ്യാജ ഉള്ളടക്കത്തിന്റെ പേരിൽ വിവാദമായി മാറിയ ഹിന്ദി സിനിമ ദി കേരള സ്റ്റോറിയെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ആയുധമാക്കിയു‍ള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ സ്വാമി സന്ദീപാനന്ദ ഗിരി രംഗത്തുവന്.

ഈ സിനിമ തീവ്രവാദത്തിന്റെ മുഖം തുറന്നു കാണിക്കുന്നുവെന്ന പ്രധാനമന്ത്രി ഇന്ന് നടത്തിയ പരാമര്‍ശത്തെ ചോദ്യം ചെയ്താണ് സന്ദീപാനന്ദ ഗിരി രംഗത്തെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ‘മുഖം തുറന്നു കാണിച്ചത് സിനിമയാണോ ബി.ബി.സി യാണോ? മോദീജീ…’ എന്ന് എഴുതി ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.