കൗമാരത്തിൽ ഗാന്ധിജിയുടെ കടുത്ത വിമർശകനായിരുന്നു: കമൽ ഹാസന്റെ വീഡിയോ പങ്കിട്ട് രാഹുൽ ഗാന്ധി

single-img
2 January 2023

കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ നടന്‍ കമല്‍ഹാസന്‍ പങ്കാളിയായിരുന്നു. രാജ്യ തലസ്ഥാനത്തെ ചെങ്കോട്ടയിലെ സമാപന സമ്മേളനത്തിലാണ് കമല്‍ഹാസന്‍ പങ്കെടുത്തത്.

ഇപ്പോൾ ഇതാ, കമലിനൊപ്പമുള്ള സംഭാഷണം തന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുകയാണ് രാഹുൽ ഗാന്ധി. ഈ വീഡിയോയിൽ, താൻ കൗമാരത്തിൽ ഗാന്ധിജിയുടെ കടുത്ത വിമർശകനായിരുന്നുവെന്ന് പറയുകയാണ് കമൽഹാസൻ. താൻ മഹാത്മാഗാന്ധിയെക്കുറിച്ച് ധാരാളം സംസാരിക്കാറുണ്ടെന്നും എന്നാൽ കൗമാരത്തിൽ താൻ ജീവിച്ചുപോന്ന ചുറ്റുപാട് തന്നെ രാഷ്ട്രപിതാവിന്റെ കടുത്ത വിമർശകനാക്കിയെന്നും കമൽ പറഞ്ഞു.

“ഏകദേശം 24-25പ്രായത്തിൽ ഞാൻ സ്വയം ഗാന്ധിയെ മനസിലാക്കി. കാലക്രമേണ, ഞാൻ ഒരു ആരാധകനായി. അതുകൊണ്ടാണ് ഞാൻ ഹേ റാം എന്ന സിനിമ ചെയ്തത്. എന്നോട് ക്ഷമിക്കണം എന്നുപറയാനുള്ള ഏക വഴി അത് മാത്രമായിരുന്നു- കമൽഹാസൻ പറഞ്ഞു.