അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യത; വ്‌ളാഡിമിർ പുടിൻ ദക്ഷിണാഫ്രിക്കൻ സന്ദർശനം റദ്ദാക്കി

single-img
19 July 2023

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ തന്റെ ദക്ഷിണാഫ്രിക്കൻ സന്ദർശനം റദ്ദാക്കി എന്ന് റിപ്പോർട്ടുകൾ . ദക്ഷിണാഫ്രിക്കയിലേക്ക് പോയാൽ അറസ്റ്റ് ചെയ്യപ്പെടുമെന്ന്ഭയന്നാണ് അദ്ദേഹം യാത്ര റദ്ദാക്കിയതെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുടിന് പകരം റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ദക്ഷിണാഫ്രിക്ക സന്ദർശിക്കും. റഷ്യയെ പ്രതിനിധീകരിച്ച് അദ്ദേഹം ബ്രിക്സ് സമ്മേളനത്തിൽ പങ്കെടുക്കും.

ഈ വർഷം മാർച്ചിൽ ഉക്രൈനിനെതിരായ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. റഷ്യയ്ക്ക് വെളിയിൽ പുടിൻ അറസ്റ്റിലാകാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ഓഗസ്റ്റ് മാസത്തിൽ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ബ്രിക്‌സ് രാജ്യങ്ങളുടെ പതിനഞ്ചാമത് സമ്മേളനത്തിൽ പങ്കെടുക്കേണ്ടിയിരുന്നത്.

പകരം തന്റെ വിദേശകാര്യ മന്ത്രി സെർജി ലവ്റോവിനെ ദക്ഷിണാഫ്രിക്കയിലേക്ക് അയക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെയാണെങ്കിൽ ബ്രിക്‌സ് രാജ്യങ്ങളുടെ പതിനഞ്ചാമത് ഉച്ചകോടി അടുത്ത മാസം ദക്ഷിണാഫ്രിക്കയിൽ നടക്കും. ബ്രിക്‌സ് അംഗരാജ്യങ്ങളുടെ എല്ലാ പ്രതിനിധികളും ഈ സമ്മേളനത്തിൽ പങ്കെടുക്കും. അതിനിടെ, ഈ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ അറിയിച്ചു.