വിജയ് സേതുപതിയും കത്രീന കൈഫും; ‘മെറി ക്രിസ്‍‍മസ്’ന്റെ റിലീസ് പ്രഖ്യാപിച്ചു

single-img
17 July 2023

തമിഴ് സൂപ്പർ താരം വിജയ് സേതുപതിയും പാൻ ഇന്ത്യൻ നായിക കത്രീന കൈഫും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ സിനിമ ‘മെറി ക്രിസ്‍‍മസ്’ന്റെ റിലീസ് പ്രഖ്യാപിച്ചു. ഈ വർഷം ഡിസംബര്‍ 15ന് ചിത്രം റിലീസ് ചെയ്യും. നേരത്തെ പല കാരണങ്ങളാല്‍ മെറി ക്രിസ്മസിന്റെ റിലീസ് നീണ്ടുപോയിരുന്നു.

ശ്രീറാം രാഘവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മധു നീലകണ്ഠനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പൂജയാണ് ചിത്രത്തിന്റെ ചിത്രസംയോജനം. അതേസമയം, കത്രീന കൈഫ് നായികയായി ഒടുവിലെത്തിയ സിനിമ ‘ഫോണ്‍ ഭൂത്’ ആണ്.