പാൽപ്പായസത്തിന് അമിതവില; അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാല്‍പ്പായസ കൗണ്ടറില്‍ വിജിലൻസ് റെയ്ഡ്

single-img
10 August 2023

പ്രശസ്തമായ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാല്‍പ്പായസ കൗണ്ടറില്‍ വിജിലൻസ് റെയ്ഡ്. നിശ്ചയിച്ചുറപ്പിച്ച അളവില്‍ കൂടുതല്‍ പായസമുണ്ടാക്കി കൂടിയ വിലയ്ക്ക് ഏജന്റുമാര്‍ വില്‍ക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി.

ദേവസ്വം കമ്മീഷണറുടെ ഒത്താശയില്‍ രസീത് പോലും ഇല്ലാതെയാണ് വില്‍പ്പനയെന്നും പരിശോധനയിൽ കണ്ടെത്തി. ക്രമക്കേടുമായി ബന്ധപ്പെട്ട് ഭക്തൻമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന.