യഥാര്‍ഥ വരുമാനം കാണിച്ചില്ലെന്ന പരാതി; വി.ഡി. സതീശൻ്റെ നാമനിര്‍ദേശ പത്രിക മാറ്റിവച്ചു

single-img
24 March 2026

യഥാര്‍ഥ വരുമാനം നാമനിർദേശ പത്രികയിൽ കാണിച്ചില്ലെന്ന പരാതിയെ തുടർന്ന് വി.ഡി. സതീശൻ്റെ നാമനിര്‍ദേശ പത്രിക മാറ്റിവച്ചു. എൽഡിഎഫും എൻഡിഎയും ആണ് പരാതി നൽകിയത്.

വി.ഡി. സതീശൻ അഭിഭാഷകൻ എന്ന നിലയിലുള്ള വരുമാനം പത്രികയിൽ കാണിച്ചില്ല എന്നതടക്കം മൂന്ന് പരാതികളാണ് ഉയർന്നുവന്നത്. വി.ഡി. സതീശൻ്റെ വിശദീകരണം കൂടി കേട്ട ശേഷം സൂക്ഷ്മ പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.