ഉത്തരാഖണ്ഡില്‍ സ്‌കൂളുകളില്‍ ഭഗവദ്ഗീത പാരായണം നിര്‍ബന്ധം; വിമര്‍ശനവുമായി പ്രതിപക്ഷം

single-img
23 December 2025

ഉത്തരാഖണ്ഡിലെ സ്‌കൂളുകളില്‍ ഭഗവദ്ഗീത പാരായണം നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ സംസ്‌കാരം, ധാര്‍മ്മിക മൂല്യങ്ങള്‍, തത്ത്വചിന്ത എന്നിവയുമായി വിദ്യാര്‍ത്ഥികളെ ബന്ധിപ്പിക്കുകയെന്നതാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് അദ്ദേഹം സാമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ചു.

രാവിലെ അസംബ്ലിയില്‍ വിദ്യാര്‍ത്ഥികള്‍ ഒരു ശ്ലോകം അതിന്റെ അര്‍ത്ഥം ഉള്‍ക്കൊണ്ട് ചൊല്ലണമെന്നതാണ് നിര്‍ദ്ദേശം. പ്രഖ്യാപനത്തിന് പിന്നാലെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും തീരുമാനത്തെ ശക്തമായി എതിര്‍ത്തു.

ഇത് അനുചിതവും ഭരണഘടനയുടെ മതേതര മനോഭാവത്തിന് വിരുദ്ധവുമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സ്‌കൂളുകളില്‍ മതഗ്രന്ഥങ്ങള്‍ പാരായണം ചെയ്യാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കുന്നത് തെറ്റാണെന്ന് കോണ്‍ഗ്രസ് വക്താവ് ഉദിത് രാജ് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.