അമേരിക്കൻ വ്യോമാതിർത്തിക്കുള്ളിൽ അജ്ഞാത പേടകം; വെടിവെച്ച് വീഴ്ത്തി
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
![](https://www.evartha.in/wp-content/uploads/2023/02/usa.gif)
അമേരിക്കൻ വ്യോമാതിർത്തിക്കുള്ളിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ അജ്ഞാത പേടകത്തെ യുദ്ധവിമാനത്തിൽ നിന്ന് വെടിവെച്ച് വീഴ്ത്തി. രാജ്യത്തെ അലാസ്ക സംസ്ഥാനത്തിന് മുകളിൽ പറക്കുകയായിരുന്ന പേടകത്തെയാണ് അമേരിക്ക തകർത്തത്. ഏകദേശം 24 മണിക്കൂറോളം നിരീക്ഷിച്ച ശേഷമായിരുന്നു അമേരിക്കയുടെ നീക്കം. വ്യാഴാഴ്ചയാണ് സംഭവം.
ഹൈ ആൾട്ടിറ്റ്യൂഡ് ഒബ്ജെക്ട് എന്ന് മാത്രമാണ് പെന്റഗൺ ഇതേക്കുറിച്ച് പറഞ്ഞത്. 40000 അടി ഉയരത്തിൽ അലാസ്ക സംസ്ഥാനത്തിന്റെ വ്യോമ മേഖലയിലായിരുന്നു ഈ പേടകം. വിമാന സർവീസുകൾക്ക് അപകടമുണ്ടാകുമെന്ന് കരുതിയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പേടകം വെടിവെച്ച് വീഴ്ത്താൻ നിർദ്ദേശം നൽകിയത്.
അമേരിക്കൻ സേന എഫ് 22 യുദ്ധ വിമാനത്തിൽ നിന്ന് തൊടുത്ത മിസൈലാണ് പേടകത്തെ തകർത്തത്. എന്ത് തരം പേടകമായിരുന്നു ഇതെന്ന് വ്യക്തമാക്കാൻ പെന്റഗൺ ഇതുവരെ തയ്യാറായിട്ടില്ല. അകത്ത് ആളില്ലായിരുന്നുവെന്ന് ഉറപ്പാക്കിയിരുന്നതായി പെന്റഗൺ അറിയിച്ചിട്ടുണ്ട്.