യുഡിഎഫ് 10 വര്‍ഷത്തിന് ശേഷം തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണം പിടിച്ചു

single-img
13 December 2025

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോള്‍ കോര്‍പറേഷനുകളില്‍ യുഡിഎഫിനും പഞ്ചായത്തുകളില്‍ എല്‍ഡിഎഫിനൊപ്പം ഒപ്പത്തിനൊപ്പം നിന്ന് മുന്നേറ്റം. 4 കോര്‍പറേഷനുകളില്‍ യുഡിഎഫും ഒാരോയിടത്ത് എല്‍ഡിഎഫും എന്‍ഡിഎയും ലീഡ് ചെയ്യുന്നു.

സംസ്ഥാനത്തെ കോര്‍പ്പറേഷനുകളില്‍ യുഡിഎഫ് മുന്നേറ്റമാണ്. എല്‍ഡിഎഫിന്റെ കുത്തക കോര്‍പ്പറേഷനായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തിരുവനന്തപുരത്ത് എന്‍ഡിഎ മുന്നേറുന്നു. കൊച്ചിയിലും തൃശൂരിലും യുഡിഎഫ് ഭരണം ഉറപ്പിച്ചു. തൃശൂരില്‍ 10 വര്‍ഷത്തിന് ശേഷം യുഡിഎഫ് ഭരണം പിടിക്കുകയാണ്.

തൃശൂരില്‍ 33 സീറ്റിലാണ് യുഡിഎഫ് മുന്നിട്ട് നില്‍ക്കുന്നത്. എല്‍ഡിഎഫ് 13 സീറ്റില്‍ മാത്രമാണ് മുന്നില്‍. എട്ട് സീറ്റില്‍ മാത്രമാണ് എന്‍ഡിഎ മുന്നില്‍. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂരെടുത്ത സുരേഷ് ഗോപിയുടെ നേതൃത്വത്തിലാണ് ബിജെപി തൃശൂര്‍ പ്രചാരണത്തിനിറങ്ങിയത്.

എന്നാല്‍ കോര്‍പ്പറേഷനുകളില്‍ സംസ്ഥാനത്തുടനീളം വലിയ മുന്നേറ്റമാണ് യുഡിഎഫ് കാഴ്ചവെയ്ക്കുന്നത്. കണ്ണൂരിലും യുഡിഎഫ് മുന്നേറുന്നു. കോഴിക്കോടും അപ്രതീക്ഷിതമായി യുഡിഎഫ് കനത്തപോരാട്ടമാണ് കാഴ്ചവെയ്ക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ഒഴികെ അഞ്ച് കോര്‍പ്പറേഷനുകളും എല്‍ഡിഎഫിനായിരുന്നു ജയം.