യുഡിഎഫിന് മുന്നേറ്റം; കേരളത്തിലെ തദ്ദേശഭരണ ചിത്രം വ്യക്തമായപ്പോൾ

single-img
28 December 2025

സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിൽ 532 ഇടങ്ങളിൽ യുഡിഎഫ് അധികാരത്തിലെത്തി. എൽഡിഎഫിന് 358 പഞ്ചായത്തുകൾ മാത്രമാണ് നേടാനായത്. എൻഡിഎ 30 തദ്ദേശ സ്ഥാപനങ്ങളിൽ ഭരണനിയന്ത്രണം നേടി, സ്വതന്ത്രരും മറ്റു കക്ഷികളും എട്ടിടങ്ങളിൽ അധികാരത്തിലെത്തി.

എൽഡിഎഫിന്റെ തിരിച്ചടിക്ക് ഭരണവിരുദ്ധ വികാരവും സ്വർണക്കള്ളക്കടത്ത് ആരോപണങ്ങളുമാണ് കാരണമെന്ന വിലയിരുത്തലുകൾ സിപിഐഎം തള്ളി. പ്രാദേശിക ഘടകങ്ങളാണ് തിരിച്ചടിക്ക് കാരണമെന്നതാണ് എൽഡിഎഫ് നിലപാട്.

കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ യുഡിഎഫും എൻഡിഎയും ഇത്തവണ മുന്നേറ്റം നടത്തി. 23 പഞ്ചായത്തുകളിൽ നിന്നു എൻഡിഎയുടെ എണ്ണം 30 ആയി ഉയർന്നു. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലും തിരുവനന്തപുരം കോർപ്പറേഷനിലും ബിജെപി ചരിത്രവിജയവും നേടി.