കേരളത്തിൽ 2019ലെ ട്രെന്‍ഡ് യുഡിഎഫ് ആവര്‍ത്തിക്കുകയാണ്: കെ കെ ശൈലജ ടീച്ചർ

single-img
4 June 2024

വടകര മണ്ഡലത്തിൽ ഷാഫി പറമ്പലിന്റെ ലീഡ് മുപ്പതിനായിരം കടന്നപ്പോൾ മാധ്യമങ്ങളോട് പ്രതികരിച്ച് ഇടതു സ്ഥാനാർഥി കെ കെ ശൈലജ. 2019ലെ ട്രെന്‍ഡ് യുഡിഎഫ് ആവര്‍ത്തിക്കുകയാണ് എന്ന് കെ കെ ശൈലജ ടീച്ചർ പ്രതികരിച്ചു.

”കേരളത്തിൽ ആലത്തൂരില്‍ ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളും യുഡിഎഫിന് അനുകൂലമായിട്ടാണ് കാണുന്നത്. വടകരയിൽ ഷാഫി പറമ്പില്‍ മുന്നിലായിട്ടാണ് ഇപ്പോള്‍ കാണുന്നത്. അത് തുടരാനാണ് സാധ്യത എന്നാണ് തോന്നുന്നത്. എന്നാൽഇനിയും കുറേ വോട്ട് എണ്ണാനുണ്ട്.”

”ഒരു ട്രെന്‍ഡ് എന്ന നിലയില്‍ 2019ല്‍ ഉള്ള പോലെ തന്നെ യുഡിഎഫിന് അനുകൂലമായിട്ടാണ് കാണുന്നത്” എന്നാണ് കെ കെ ശൈലജ ടീച്ചർ പറയുന്നത്.