നിരോധിത ലഹരി വസ്തുവായ എംഡിഎംഎയുമായി തൊടുപുഴയില്‍ രണ്ട് പേര്‍ എക്സൈസ് പിടിയില്‍

single-img
13 March 2023

തൊടുപുഴ: നിരോധിത ലഹരി വസ്തുവായ എംഡിഎംഎയുമായി തൊടുപുഴയില്‍ രണ്ട് പേര്‍ എക്സൈസ് പിടിയില്‍. വില്‍പനക്കായി കൊണ്ടുവന്നതെന്നാണ് പ്രാഥമിക നിഗമനം.

അറസ്റ്റിലായവരിലൊരാള്‍ രണ്ടുമാസം മുമ്ബ് പൊലീസുദ്യോഗസ്ഥനോപ്പം ലഹരിമരുന്നു വില്‍പ്പന നടത്തിയ കേസിലെ പ്രതിയാണ്

മഞ്ഞള്ളൂര്‍ തൈപ്പറമ്ബില്‍ അന്‍സിഫ് അന്‍സാര്‍, പെരുമ്ബള്ളിച്ചിറ ഷംനാസ് ഷാജി എന്നിവരാണ് പിടിയിലായത്. ഇതില്‍ ഷംനാദ് നേരത്തെയും ലഹരിമരുന്നു വില്‍പ്പന കേസുകളില്‍ പ്രതിയാണ്. ഇടുക്കിഎ ആര്‍ ക്യാന്പിലെ പോലീസുകാരനോപ്പം ലഹരി മരുന്നു വില്‍പ്പന നടത്തുന്നതിനിടെ അറസ്റ്റിലായതാണ് അവസാന കേസ്. ലഹരി ഇടപാട് നടക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച വിവരത്തിന്‍്റെ അടിസ്ഥാനത്തില്‍ എക്സൈസിന്‍്റെ സ്ട്രൈക്കിങ് ഫോഴ്സ് നടത്തിയ പരിശോധനക്കിടെയാണ് പിടിയിലാകുന്നത്. രൂപമാറ്റം വരുത്തിയ വാഹനത്തിന്‍റെ രഹസ്യഅറയില്‍ നിന്നാണ് 72 മില്ലിഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്.

പ്രതികളെ റിമാന്‍റു ചെയ്തു. വില്‍പ്പനക്ക് കൊണ്ടുവന്നതെന്നാണ് ഇരുവരും നല്‍കിയ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ കണ്ടെത്താനായുള്ള അന്വേഷണം തുടങ്ങി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.