ബാറിന് സമീപം നടന്ന സംഘര്‍ഷത്തില്‍ യുവാവിന് കുത്തേറ്റ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍

single-img
18 May 2023

ബാറിന് സമീപം നടന്ന സംഘര്‍ഷത്തില്‍ യുവാവിന് കുത്തേറ്റ സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് പിടിയില്‍.

താമല്ലാക്കല്‍ കൃഷ്ണ കൃപയില്‍ രാഹുല്‍ ( ചെമ്ബന്‍ രാഹുല്‍ 27), കരുവാറ്റ പുത്തന്‍ തറയില്‍ പടീറ്റതില്‍ കണ്ണന്‍ രാമചന്ദ്രന്‍ ( 30 ) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11 മണിയോടുകൂടിയാണ് സംഭവം.നാരകത്തറയിലെ ബാറില്‍ നിന്നും മദ്യപിച്ച്‌ ഇറങ്ങിയ ഇരു സംഘങ്ങള്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് കത്തികുത്തില്‍ കലാശിക്കുകയുമായിരുന്നു. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ കാരിച്ചാല്‍ സ്വദേശി സാരഥി (24) ചികിത്സയിലാണ്.