പ്രവാസിയെ ആയുധങ്ങളുമായെത്തിയ സംഘം തട്ടിക്കൊണ്ടുപോയി രണ്ടു ദിവസം; പ്രതികളുടെ പൊടിപോലുമില്ല!

single-img
10 April 2023

പരപ്പന്‍പൊയിലില്‍ വീട്ടില്‍ വെച്ച്‌ പ്രവാസിയെ ആയുധങ്ങളുമായെത്തിയ സംഘം തട്ടിക്കൊണ്ടുപോയി രണ്ടു ദിവസം പിന്നിട്ടിട്ടും പൊലീസിന് കണ്ടെത്താനായില്ല.

കോഴിക്കോട് , മലപ്പുറം വയനാട് ജില്ലകളിലാണ് പൊലീസിന്റെ അഞ്ചു സംഘങ്ങള്‍ അന്വേഷണം നടത്തുന്നത്. സ്വര്‍ണ്ണക്കടത്തു, ഹവാലാ ഇടപാടുകളുമായി ബന്ധമുള്ള നിരവധി പേരെ കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു. വടകര റൂറല്‍ എസ് പിക്ക് പുറമെ വയനാട് എസ് പി യും ഇന്നലെ താമരശ്ശേരിയിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തി. തട്ടിക്കൊണ്ടു പോകപ്പെട്ട പരപ്പന്‍പൊയിലില്‍ സ്വദേശി ഷാഫിയെ ഏതെങ്കിലും ഒളിസങ്കേതത്തില്‍ പാര്‍പ്പിച്ചിരിക്കാമെന്നാണ് പൊലീസ് നിഗമനം.