ഷാഫിയെ പിന്നിലാക്കി കെകെ ശൈലജ ടീച്ചർ ജയിക്കുമെന്ന് ട്വന്റിഫോര്‍ സര്‍വെ

single-img
7 April 2024

ട്വന്റിഫോറും കോര്‍ എന്ന ഏജന്‍സിയും ചേര്‍ന്ന് നടത്തിയ സര്‍വെയില്‍ വടകര മണ്ഡലം വിധിയെഴുതിയത് ഇടതുമുന്നണിക്ക് അനുകൂലമായി . ഇഞ്ചോടിഞ്ച് പോരാട്ടംനടക്കുമെങ്കിലും അവസായ വിജയം കെ കെ ശൈലജ ടീച്ചർക്ക് ഒപ്പം തന്നെയായിരിക്കുമെന്നാണ് സര്‍വെയില്‍ ജനങ്ങള്‍ വിധിയെഴുതിയിരിക്കുന്നത്.

ടിപി വധത്തിന് ഒന്നര പതിറ്റാണ്ട് ശേഷം ഈ മണ്ഡലം കെ കെ ശൈലജയുടെ പ്രതിച്ഛായ ബലത്തില്‍ എല്‍ഡിഎഫിന് പിടിച്ചെടുക്കാനാകുമെന്നാണ് സര്‍വെ ഫലം തെളിയിക്കുന്നു. ആര്‍എംപിയ്ക്ക് കൂടുതലായി വോട്ടുകളുള്ള ഈ മണ്ഡലത്തില്‍ സിപിഎം ഇക്കുറി അട്ടിമറി വിജയം നേടുമെന്നാണ് ഫലം സൂചന നല്‍കുന്നത്.

ആദ്യ ഇടത് സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന സമയം നടത്തിയ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കെ കെ ശൈലജയെ തുണയ്ക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. മണ്ഡലത്തിലെ സ്ത്രീ വോട്ടറുമാരില്‍ കെ കെ ശൈലജയ്ക്ക് സ്വാധീനമുറപ്പിക്കാൻ സാധിക്കും .

24 ചാനൽ സര്‍വെയില്‍ പങ്കെടുത്ത 45.5 ശതമാനം പേരാണ് കെ കെ ശൈലജ ടീച്ചർ വടകരയുടെ എംപിയാകുമെന്ന് വിലയിരുത്തുന്നത്. രണ്ടാം സ്ഥാനത്തായി യുഡിഎഫിന്റെ ഷാഫി പറമ്പിലുണ്ട്. 42.9 ശതമാനം പേരാണ് ഷാഫി പറമ്പില്‍ വടകരയില്‍ ജയിക്കുമെന്ന് കരുതുന്നത്. ബിജെപി നയിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണ ജയിക്കുമെന്ന് 9.9 ശതമാനം പേരും മറ്റുള്ളവര്‍ എന്ന ഓപ്ഷന്‍ സര്‍വെയില്‍ പങ്കെടുത്ത 1.7 ശതമാനം പേരും തെരഞ്ഞെടുത്തു.